ജൂൺ - 21- അന്താരാഷ്ട്ര യോഗാദിനം.. ചില ചിന്തകൾ




ജൂൺ 21 അന്താരാഷ്ട്ര യോഗാദിനം...
യോഗ എന്ന പദം ഭാരതത്തിന്റെ അതിർത്തികൾ കടന്ന് ഒരു യാഗാശ്വത്തെ പോലെ സകല രാജ്യങ്ങളിലും എത്തി ചേർന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ പോലും യോഗഎന്ന പദം കൊണ്ട് ഭാരതീയ ഋഷീശ്വരന്മാർ ഉദ്ദേശിച്ചതലങ്ങളിലേക്ക് നമ്മൾ എത്തിയോ എന്ന് ഒരു ആത്മപരിശോധന നടത്താൻ നേരമായി....

         ഏതൊരു കാര്യത്തിലും ഉപരിപ്ലവമായ വർണ്ണജാലം കണ്ട് ഭ്രമിക്കുകയും അതിന്റെ ആഴങ്ങളിലേക്കും, അന്തഃസത്തയിലേക്കും പോകാതിരിക്കുക എന്നതും സമാജത്തിന്റെ സഹജഭാവമായിരിക്കുന്നു. അതുകൊണ്ട് തന്നെ ഭൂരിഭാഗം ജനങ്ങളും യോഗ ഒരു ശാരീരിക വ്യായാമമെന്നനിലയിലാണ് കാണുന്നത്. ചുരുക്കം ചിലർ ശാരീരിക നേട്ടത്തിനുമപ്പുറം മനശ്ശാന്തി എന്ന വാക്കും ചേർത്ത് പറയാറുണ്ട്. അതിനുമപ്പുറം യോഗയുടെ ആത്മീയതലത്തിലേക്ക് ആരും എത്തി നോക്കുന്നില്ല.

          യോഗ എന്ന സംസ്കൃത പദത്തിന്റെ ഭാഷാപരമായ അർത്ഥം മലയാളത്തിലെ യോഗം എന്ന അർത്ഥം തന്നെയാണ്‌. യോഗം അഥവാ കൂടിച്ചേരൽ. യോഗയെ ഒരു ശാരീരിക വ്യായാമം എന്ന നിലയിൽ കാണുമ്പോൾ യോഗ എന്ന പദത്തിന്റെ അർത്ഥവുമായി വലിയ ബന്ധം കാണുന്നില്ല. എന്നാൽ ആത്മീയ തലത്തിൽ പരിഗണിക്കുമ്പോൾ ജീവാത്മാ പരമാത്മാ യോഗം എന്ന ശ്രേയസ്സ്ക്കരമായ അർത്ഥം കൈവരിക്കുന്നു.

      പ്രാണന്റെ നിയന്ത്രണത്തിലൂടെയും, ചിത്തവൃത്തി നിരോധനത്തിലൂടെയും ആത്മബോധം പ്രപഞ്ചബോധവുമായി യോഗം ചെയ്യുമ്പോഴാണ് യോഗ പൂർണ്ണമാകുന്നത്. അല്ലാത്തപക്ഷം വെറും അഭ്യാസം മാത്രമേ ആകുന്നുള്ളൂ......


                    ~സുധി തോട്ടുപുര~




Comments

Post a Comment

Thanks

Popular posts from this blog

ഗണപതി എന്തുകൊണ്ട് ഒറ്റക്കൊമ്പനായി എന്നറിയുമോ?

പൗർണ്ണമിസാധന