Posts

ജീവിതവിജയം നേടാൻ

Image
                                            ഇന്ന് നമ്മുടെ നാട്ടിൽ ജീവിക്കുന്ന വലിയൊരു ശതമാനം ആളുകളും ജീവിതത്തിൽ അസംതൃപ്തിയും ദുഃഖവും നിരാശയും കുറ്റബോധവും എല്ലാം ഉള്ളവരാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?  ഓരോ മനുഷ്യരും ജീവിതത്തിൽ ആഗ്രഹിക്കുന്നത് സുഖവും സന്തോഷവും സംതൃപ്തിയും എല്ലാം ആണ്. എന്നാൽ അതിനു വേണ്ടി തെരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങളാണ് ആളുകളെ നിരാശയിലേക്കും അസംതൃപ്തിയിലേക്കും കുറ്റബോധത്തിലേക്കും നയിക്കുന്നത്. സുഖത്തെയും സന്തോഷത്തെയും ആഗ്രഹിക്കുക എന്നത് മനുഷ്യസഹജമാണ്; എന്നാൽ അതിനു വേണ്ടി നമ്മൾ തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ വളരെയേറെ ബുദ്ധിപൂർവ്വം തെരഞ്ഞെടുക്കപ്പെട്ടതുണ്ട്. ഒരു ചെറിയ സന്തോഷത്തിനോ, സമാധാനത്തിനോ, സംതൃപ്തിക്കോ വേണ്ടി നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ പിന്നീട് വലിയ സങ്കടങ്ങളിലേക്ക് നയിക്കപ്പെട്ടേക്കാം. സുഖത്തിലേക്കും സന്തോഷത്തിലേക്കും സംതൃപ്തിയിലേക്കും കുറുക്കുവഴികളെ ആശ്രയിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്. നമ്മൾ അനുഷ്ഠിക്കുന്ന കർമ...

പൗർണ്ണമിസാധന

Image
പൗർണ്ണമി ഉപാസന  മുൻ ലേഖനത്തിൽ അമാവാസി സാധനയുടെ പ്രാധാന്യത്തെ പറ്റി പ്രതിപാദിച്ചിരുന്നു. ഭാരതീയ ഉപാസനാ വിധാനങ്ങളിൽ തന്നെ പ്രകീർത്തിതമായ പല സംവിധാനങ്ങളിലും പൗർണ്ണമി ഉപാസനക്കാണ് പ്രാധാന്യം കൽപ്പിച്ചിട്ടുള്ളത്. എന്താണ് ഇവ തമ്മിലെ വ്യത്യാസമെന്ന് ചിന്തിക്കാം.            പരസ്പരബന്ധിതവും നിരന്തരവുമായ പ്രപഞ്ച ചലനത്തിൻ്റെ വ്യത്യസ്തമായ രണ്ട് തലങ്ങളാണ് അമാവാസിയും പൗർണ്ണമിയും. ജ്യോതിഷ പരമായി പറഞ്ഞാൽ സൂര്യനും ചന്ദ്രനും 0°യിൽ വരുമ്പോഴാണ് അമാവാസി ഉണ്ടാകുന്നതെങ്കിൽ 180°യിൽ വരുമ്പോൾ പൗർണ്ണമിയുണ്ടാകുന്നു. ഓരോ പൗർണ്ണമിയും അമാവാസിയിലേക്കും ഓരോ അമാവാസിയും പൗർണ്ണമിയിലേക്കുമുള്ള അയനത്തിനാണ് തുടക്കം കുറിക്കുന്നത്. അമാവാസി പരമാത്മാവിൻ്റെ പരമമായ ശക്തിയെ ഉൾക്കൊണ്ടുള്ള നിർഗുണാവസ്ഥയെ അഥവാ ധ്യാനാവസ്ഥയെ പ്രതിനിധാനം ചെയ്യുന്നെങ്കിൽ പൗർണ്ണമി പരമാത്മചൈതന്യത്തിൻ്റെ പ്രകാശിതമായ സഗുണാവസ്ഥയെ പ്രതിനിധാനം ചെയ്യുന്നു. അമാവാസി മുക്തിയെ പ്രതിനിധീകരിക്കുമ്പോൾ പൗർണ്ണമി ഭുക്തിയെ പ്രതിനിധീകരിക്കുന്നു.               നമ്മുടെ നാട്ടിൽ സാധകർ രണ്ടുതരമുണ്ട്. സംന്യാസി...

കൈവിഷം

Image
കൈവിഷം """"""""""""""""    സാധാരണ മനുഷ്യന്റെ മനസ്സിന്റെ അടിത്തട്ടിൽ ഘനീഭവിച്ച വിശ്വാസങ്ങൾ ദേശകാലാന്തരഭേദമില്ലാതെ എക്കാലത്തും പ്രവർത്തിക്കുന്നുണ്ടല്ലോ.. അതിൽ മുഖ്യമായത് മന്ത്രവാദം തന്നെ. മന്ത്രവാദ പ്രവൃത്തിത്തികളിൽ ഏറെ പ്രചാരം ലഭിച്ച ഒന്നാണ് കൈവിഷം. ആധുനിക തലമുറയിലെ പലരും അധികം കേട്ടിരിക്കാനിടയില്ലെങ്കിലും വലിയൊരു വിഭാഗം പേർ ഇതിനെക്കുറിച്ച് കേട്ടിരിക്കും.  ചില പ്രത്യേക മന്ത്രവാദ പ്രവൃത്തികളിലൂടെ അന്യരെ സ്വാധീനിക്കുന്ന വിദ്യയാണിത്. അകത്തേക്ക് ഭക്ഷിക്കാൻ കൊടുക്കുന്നത് മുതൽ പൂക്കളിൽ മന്ത്രം പ്രയോഗിച്ച് ചൂടാൻ കൊടുക്കുക, ലേപനങ്ങളിൽ മന്ത്രം പ്രയോഗിച്ച് ഉപയോഗിക്കാൻ കൊടുക്കുക എന്നിങ്ങനെ പലവിധം ഉണ്ടത്രേ.. വശ്യം, ഉച്ചാടനം, മാരണം എന്നിങ്ങനെ പല പ്രകാരത്തിലും ഇത് പ്രയോഗിക്കപ്പെട്ടിരുന്നു. ഇന്നിവിടെ പറയാനുദ്ദേശിക്കുന്നത് പണ്ട് നടന്ന ഒരു വശ്യ പ്രയോഗമാണ്. പലരും ഇതൊരു ഭാവനാസൃഷ്ടിയായി കരുതിയേക്കാം; നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതൊരു യഥാർത്ഥസംഭവമാണ്..         ഇത് നടക്കുന്നത് 90 കളുടെ മധ്യകാലഘട്ടത്തിലാണ്. അന്ന് ഞാൻ പനങ്ങാ...

സമ്പന്നതയിലെ ദാരിദ്ര്യം

Image
  ജീവിതത്തിലെ ചില അവസ്ഥകളിലേക്ക് ഒന്ന് കണ്ണോടിക്കാം. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ അതി മനോഹരമായ ഒരു വീട്. അവിടെ ഒരാൾ താമസിക്കുന്നുണ്ട്. അയാളുടെ ജീവിത ശൈലിയെപ്പറ്റി പറയുകയാണെങ്കിൽ; അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാനുള്ള എല്ലാ വിധ സൗകര്യങ്ങളും, ഫ്രിഡ്ജിലും സ്റ്റോർ റൂമിലുമായി എല്ലാവിധ ഭക്ഷണങ്ങളും പാകം ചെയ്യാൻ വേണ്ട വസ്തുവകകളും ഉണ്ടെങ്കിലും അടുപ്പിൽ തീയ്യൂതി ഒരു കഞ്ഞിയുണ്ടാക്കി കഴിക്കും. അലമാരയിൽ ധാരാളം പണവും, ആഭരണങ്ങളും, നല്ലനല്ല വസ്ത്രങ്ങളും ഉണ്ടെങ്കിലും അയാൾ നിത്യവും ഉപയോഗിക്കുന്ന രണ്ട് ജോഡി വസ്ത്രങ്ങൾ തന്നെ അലക്കിയുണക്കി ഉപയോഗിക്കും. അലമാരയിൽ ഇത്രയും സാധനങ്ങൾ ഉളള കാര്യം പോലും അയാൾക്ക് അറിയില്ല. ഒരിക്കൽ പോലും തുറന്ന് നോക്കാൻ അയാൾ ശ്രമിച്ചിട്ടുമില്ല. ആധുനിക രീതിയിലുള്ള ടെലിവിഷനും, മ്യൂസിക് സിസ്റ്റവും ഉണ്ടെങ്കിലും അതൊന്ന് ഓൺ ചെയ്യാൻ ശ്രമിക്കില്ല. ബോറഡിയെ പഴിച്ച് ഇരിക്കും. AC യും ഫാനും ഒക്കെയുണ്ട്. എത്ര വിയർത്തൊലിച്ചാലും AC യോഫാനോ ഓൺ ചെയ്യില്ല. ഒരുപാട് മുറികളും അവിടെയെല്ലാം മനോഹരമായ ലൈറ്റുകളും ഒക്കെയുണ്ടെങ്കിലും രാത്രിയായാൽ  അയാൾ ലിവിംഗ് റൂമിൽ മാത്രം സമയം ചിലവഴിക്കും, മറ്റ് മുറ...

ഗണപതി എന്തുകൊണ്ട് ഒറ്റക്കൊമ്പനായി എന്നറിയുമോ?

Image
            ക്ഷേത്രാരാധനാ സമ്പ്രദായം അടിസ്ഥാനപ്പെട്ടിരിക്കുന്നത് ദേവതാ സങ്കൽപ്പങ്ങളിലാണ്. പലരും ധരിച്ചു വച്ചിരിക്കുന്നത് ദേവതയും ഈശ്വരനും ഒന്നാണെന്നാണ്. അടിസ്ഥാനപരമായി അത് ശരിയാണെങ്കിലും ഈശ്വരൻ ഒന്നേയുള്ളൂ; ദേവതാ സങ്കൽപ്പങ്ങൾ നിരവധിയുണ്ട്. ദേവതയിലും, നമ്മളിലും കുടികൊള്ളുന്ന ഈശ്വരൻ ഒന്നു തന്നെയാണ്. ആത്മചൈതന്യമാണത്. നമ്മളിലും ദേവതയിലും കുടികൊള്ളുന്നത് ഒരേ ചൈതന്യമാണെങ്കിൽ പിന്നെ ദേവതാ സമ്പ്രദായത്തിന് എന്താണ് പ്രസക്തി എന്ന ഒരു ചോദ്യം സ്വാഭാവികമായും വരും. ദേവതാ സങ്കൽപ്പങ്ങൾ തത്വങ്ങളാണ്.  സാധകനെ ആത്മസാക്ഷാത്ക്കാരത്തിലേക്ക് നയിക്കുന്ന ഭക്തി, ജ്ഞാനം, കർമ്മം എന്നിവയിലേക്ക് സാധകനെ കൊണ്ടു പോകുന്നത് ദേവതാ സങ്കൽപ്പങ്ങളിലെ തത്വങ്ങളാണ്. കാലാകാലങ്ങളിൽ മണ്ണിൽ പിറന്ന് മാനവകുലത്തിന് ധാർമ്മിക സന്ദേശം പകർന്ന പുണ്യാത്മാക്കളെ നാം ദേവതാ സങ്കൽപ്പത്തിൽ ആരാധിക്കുന്നുണ്ട്. ശ്രീരാമനും, ശ്രീകൃഷ്ണനും, ബലരാമനുമെല്ലാം അത്തരം ദേവതാ സങ്കൽപ്പങ്ങളാണ്. ഭൂരിഭാഗം ആളുകളും ദേവതാ സങ്കൽപ്പങ്ങളുടെ രൂപത്തേയും കഥാപാത്രങ്ങളേയും മാത്രം ആരാധിക്കുന്നു. ദേവതാ സങ്കൽപ്പം നമുക്ക് പകർന്ന് നൽകിയ ജീവിതമൂല്യങ്...

പാലാഴിമഥനവും ആത്മസാക്ഷാത്ക്കാരവും

Image
 ഭാരതത്തിൻ്റെ ആത്മീയ ദർശനങ്ങൾ ഏറ്റവും ഔന്നത്യമുള്ളതാണ്. എന്നാൽ അവയിൽ പലതും സാധാരണക്കാർക്ക് ഗ്രഹിക്കാൻ എളുപ്പമുള്ളതായിരുന്നില്ല. അതുകൊണ്ടുതന്നെ ഋഷിമാർ സാമാന്യ ജനത്തിന് ലളിതമായി മനസ്സിലാകും വിധം വേദപ്പൊരുളുകളെ ഉപനിഷത്തുക്കളും, പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെയാക്കി രചിച്ചുകൊണ്ടുള്ള ശ്രമം തുടർന്നിരുന്നു. പല തത്വങ്ങളേയും പ്രതീകാത്മകമായി ചിത്രീകരിച്ചിരുന്നതിനാൽ എത്രമാത്രം അത് സഫലമായി എന്നത് ചിന്തിക്കേണ്ട വിഷയമാണ്. അത്തരത്തിൽ പ്രതീകാത്മകമായി രചിച്ച ഒരു കഥയുടെ താത്വിക തലത്തിലേക്ക് ഒന്ന് കണ്ണോടിക്കുകയാണിവിടെ.            പുരാണങ്ങളിൽ മിക്കവാറും ഇതിവൃത്തം ദേവൻമാരും അസുരന്മാരും തന്നെയെന്ന് നമുക്കറിയാം. ദേവൻമാരും അസുരന്മാരും ചേർന്ന് പാലാഴി കടഞ്ഞ് അമൃതെടുത്ത കഥ നാമെല്ലാം കേട്ടിട്ടുണ്ട്. ദേവൻമാരും, അസുരന്മാരും അമരത്വം നേടാൻ വേണ്ടി നടത്തിയ ശ്രമമായിരുന്നു അത്. പാലാഴി എന്നൊരു പാൽക്കടലിൽ മന്ഥരപർവ്വതം പോലൊരു പർവ്വതത്തെ കടകോലാക്കിക്കൊണ്ടും വാസുകി എന്ന പാമ്പിനെ കയറാക്കിക്കൊണ്ടും ഒരു ഭാഗത്ത് ദേവൻമാരും മറുഭാഗത്ത് അസുരന്മാരും ചേർന്ന് കടൽ കടഞ്ഞു എന്നൊക്കെ പറയുമ്പോൾ യുക്തിപരമായി അപ...

അമാവാസിയും മോക്ഷവുo

Image
  അമാവാസിയെക്കുറിച്ച് നമുക്കറിയാം കറുത്തവാവ്; അന്ന് ചന്ദ്രനുദിക്കില്ല.. ഭാരതീയ ദർശനങ്ങൾ അമാവാസി ദിവസത്തെ പിതൃകർമ്മങ്ങൾക്ക് ഉപയോഗിക്കുന്നു. എന്തുകൊണ്ടാണ് അങ്ങിനെ ചെയ്യുന്നത്?         ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ ഭൂമിയിൽ ഏതൊരു ഡിഗ്രിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്നുവോ; അവിടെ അമാവാസിയാണ് എന്ന് അനുമാനിക്കാം. അമാവാസിക്ക് മോക്ഷവുമായി ഒരു ബന്ധമുണ്ട്. ഭാരതീയദർശന പ്രകാരം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് നിലനിർത്തുന്ന പരമാത്മചൈതന്യവുമായി പ്രപഞ്ചവാസികളായ ചരാചരങ്ങളുടെ ജീവാത്മാവ് യോഗം ചെയ്യുമ്പോഴാണ് മോക്ഷം സിദ്ധിക്കുന്നത്. ജ്യോതിഷത്തിൽ സൂര്യനെ കാലപുരുഷൻ്റെ ആത്മാവായി പരികൽപ്പിച്ചിരിക്കുന്നു. അത് പരമാത്മാവ് തന്നെയാണ്‌. മനസ്സിൻ്റെ കാരകത്വമാണ് ചന്ദ്രന് കൽപ്പിച്ചിരിക്കുന്നത്. എന്താണ് മനസ്സ്! നമ്മളുടെ ചിന്തകൾ കൊണ്ടോ, വാക്കുകൾ കൊണ്ടോ, പ്രവൃത്തി കൊണ്ടോ ഉണ്ടാകുന്ന മുഴുവൻ ഫലത്തിൻ്റേയും ഭോക്താവാണ് മനസ്സ്; അത് ഫലം നല്ലതായാലും ചീത്തയായാലും. അദൃശ്യമായി ഭവിച്ച് നമ്മളിലെ നമ്മളായി വർത്തിച്ച് നമ്മുടെ ഫലങ്ങളുടെ ഭോക്താവാകുന്ന മനസ്സ്. അത് ജീവാത്മാവ് തന്നെയാണ്. അതുകൊണ്ട് ച...