ജീവിതവിജയം നേടാൻ
ഇന്ന് നമ്മുടെ നാട്ടിൽ ജീവിക്കുന്ന വലിയൊരു ശതമാനം ആളുകളും ജീവിതത്തിൽ അസംതൃപ്തിയും ദുഃഖവും നിരാശയും കുറ്റബോധവും എല്ലാം ഉള്ളവരാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഓരോ മനുഷ്യരും ജീവിതത്തിൽ ആഗ്രഹിക്കുന്നത് സുഖവും സന്തോഷവും സംതൃപ്തിയും എല്ലാം ആണ്. എന്നാൽ അതിനു വേണ്ടി തെരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങളാണ് ആളുകളെ നിരാശയിലേക്കും അസംതൃപ്തിയിലേക്കും കുറ്റബോധത്തിലേക്കും നയിക്കുന്നത്. സുഖത്തെയും സന്തോഷത്തെയും ആഗ്രഹിക്കുക എന്നത് മനുഷ്യസഹജമാണ്; എന്നാൽ അതിനു വേണ്ടി നമ്മൾ തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ വളരെയേറെ ബുദ്ധിപൂർവ്വം തെരഞ്ഞെടുക്കപ്പെട്ടതുണ്ട്. ഒരു ചെറിയ സന്തോഷത്തിനോ, സമാധാനത്തിനോ, സംതൃപ്തിക്കോ വേണ്ടി നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ പിന്നീട് വലിയ സങ്കടങ്ങളിലേക്ക് നയിക്കപ്പെട്ടേക്കാം. സുഖത്തിലേക്കും സന്തോഷത്തിലേക്കും സംതൃപ്തിയിലേക്കും കുറുക്കുവഴികളെ ആശ്രയിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്. നമ്മൾ അനുഷ്ഠിക്കുന്ന കർമ്മം ഏതുതന്നെയായിരുന്നാലും വളരെയേറെ സമർപ്പണ മനോഭാവത്തോടു കൂടെ ആ കർമ്മമേഖലയെ ആഴത്തിൽ പഠിക്കുകയും ഏറ്റവും ആത്മാർത്ഥവും സത്യസന്ധവുമായി നമ്മുടെ കർമ്മ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്താൽ ലോകത്തിൽ ഓരോ വ്യക്തിയും ആഗ്രഹിക്കുന്ന സുഖം, സന്തോഷം, സംതൃപ്തി, സാമ്പത്തിക ഭദ്രത എന്നീ ഗുണങ്ങൾ ഏറ്റവും ശാശ്വതമായ രീതിയിൽ നമ്മെ തേടിയത്തും, സുഖം സന്തോഷം സംതൃപ്തി സാമ്പത്തിക സുരക്ഷിതത്വം എന്നിവ നമ്മൾ തേടിപ്പോകേണ്ട ഒന്നല്ല. നാം ശരിയാം വിധം നമ്മുടെ കർത്തവ്യങ്ങൾ അനുഷ്ഠിക്കുമ്പോൾ അവ ലഭിക്കും. കുറുക്കുഴികളെ ആശ്രയിക്കുന്നത് ജീവിതത്തിൽ താൽക്കാലികമായ എന്തെങ്കിലും നേട്ടം ഉണ്ടാക്കുന്നുവെങ്കിലും ഭൂരിഭാഗം കാലഘട്ടം നിരാശ ദുഃഖം ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങൾ കാര്യങ്ങളിൽ മുഴുകി ജീവിതം നരക തുല്യമാകും.
~ സത്ഗമയ ~
Comments
Post a Comment
Thanks